06:13pm 03 September 2026
NEWS
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയത്തിൽ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു

11/01/2025  11:01 AM IST
nila
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയത്തിൽ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു

നെടുമങ്ങാട് ​ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു. സാജൻ എന്നയാളെയാണ് നെടുമ്പാറ സ്വദേശി ജിതിൻ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുപിന്നിൽ. ഇയാൾ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലനടത്തിയത്. 

തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിൻ പോലീസിനോടുപറഞ്ഞത്. കുറ്റസമ്മതം നടത്തിയ ഉടൻ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജൻ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തർക്കത്തിൽ ഭാഗമായ അയൽവാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img